02:27am 08 September 2026
NEWS
ചെങ്ങന്നൂർ നഗരസഭയിലേക്ക് മാർച്ചും ധർണ്ണയും നടത്തും; ബി.എം.എസ്
15/10/2025  06:22 PM IST
nila
ചെങ്ങന്നൂർ നഗരസഭയിലേക്ക് മാർച്ചും ധർണ്ണയും നടത്തും; ബി.എം.എസ്


ചെങ്ങന്നൂർ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഭാരതീയ മസ്ദൂർ സംഘം  മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗരസഭയിലേക്ക്  വ്യാഴാഴ്ച
 മാർച്ചും ധർണയും നടത്തും. നഗരസഭാ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം, തകർന്ന റോഡിൽ കൂടി നിരന്തരം ഓടുന്നത് കാരണം വാഹനങ്ങൾ അറ്റകുറ്റപണികൾ വർദ്ധിക്കുന്നു ഇതിനൊരു പരിഹാരം
കാണണം . ഓട്ടോറിക്ഷകളുടെ നഗരസഭാ പെർമിറ്റുകൾ പുന:ക്രമീകരിച്ച് പുതിയ പെർമ്മിറ്റുകൾ അനുവദിക്കുക, ശബരിമല സീസണിൽ അയ്യപ്പ ഭക്തർക്ക് മതിയായ സുരക്ഷയും സൗകര്യ ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ ,
 ബി.എം.എസ് ജില്ലാ പ്രസിഡൻ്റ് എൻ ദേവദാസ് ഉൽഘാടനം ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.